ഭൂമി സർവേകൾ, കെട്ടിടങ്ങളുടെ പ്ലാൻ, ഡ്രോയിങ്, രൂപകൽപന, എസ്റ്റിമേറ്റുകൾ തയ്യാറാക്കൽ തുടങ്ങിയവയിലും, കമ്പ്യൂട്ടർ ഉപയോഗിച്ചുള്ള AutoCAD ലും വിദഗ്ധ പരിശീലനം നൽകുന്നു. പി. ഡബ്ല്യൂ. ഡി, വാട്ടർ അതോറിറ്റി, ഹൗസിങ് ബോർഡ് തുടങ്ങിയ സർക്കാർ മേഖലയിലും വിവിധ അർദ്ധസർക്കാർ, പൊതുമേഖല, സ്വകാര്യ മേഖല സ്ഥാപനങ്ങളിലും തൊഴിൽ ലഭിക്കുന്നു.
എല്ലാ സംസ്ഥാന വൈദ്യുതി ബോർഡുകളും വകുപ്പുകളും പൊതുമേഖല, ബഹുരാഷ്ട്ര കമ്പനികൾ, സ്വകാര്യ, സർക്കാർ വ്യവസായങ്ങൾ · സ്വയം തൊഴിൽ ചെയ്യുന്നതിനുള്ള ലൈസൻസ് സർട്ടിഫിക്കറ്റ് · വയറിംഗ് കോൺട്രാക്ടർമാർ · വൈദ്യുതി ഉൽപാദനം, പ്രക്ഷേപണം, വിതരണ സ്റ്റേഷൻ എന്നിവയിൽ വലിയ തൊഴിലവസരങ്ങൾ. · വിദേശത്ത് വലിയ തൊഴിലവസരങ്ങൾ.
ആധുനിക ടെക്നോളജിയുടെ കാലത്ത് ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് ഇലക്ട്രോണിക്സ്. ISRO,BHELL, BSNL, Telecommunication, Mobile Phone, Computer Hardware, Optical Fiber, Solar Technologies, ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ നിർമാണം, റിപ്പയറിങ് തുടങ്ങിയ മേഖലകളിൽ ജോലി ചെയ്യുന്നതിനും വിവിധ അർദ്ധസർക്കാർ, പൊതുമേഖല, സ്വകാര്യ മേഖല സ്ഥാപനങ്ങളിലും തൊഴിൽ ലഭിക്കുന്നു.
ഈ കോഴ്‌സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് പ്ലംബർ, പൈപ്പ് ഫിറ്റർ, പൈപ്പ് ലെയർ/പ്ലംബർ പൈപ്പ്‌ലൈൻ തുടങ്ങിയ മേഖലകളിൽ തൊഴിലവസരങ്ങൾ. സ്വയം തൊഴിൽ ചെയ്യുന്നതിനുള്ള ലൈസൻസ് സർട്ടിഫിക്കറ്റ്. സർക്കാർ മേഖലയിലും വിവിധ അർദ്ധസർക്കാർ, പൊതുമേഖല, സ്വകാര്യ മേഖല സ്ഥാപനങ്ങളിലും തൊഴിൽ ലഭിക്കുന്നു വിദേശത്ത് വലിയ തൊഴിലവസരങ്ങൾ.
ഇന്റീരിയറുകളുടെ ആസൂത്രണം, നിർവ്വഹണം, ഫർണിഷിംഗ് എന്നിവ ഉൾപ്പെടുന്നു. കളർ സ്കീമുകൾ, ഫർണിച്ചർ പ്ലേസ്മെന്റ്, ലൈറ്റിംഗ്, ഹോട്ടലുകൾ, വീടുകൾ, ഇന്റീരിയർ ഡിസൈനുമായി ബന്ധപ്പെട്ട മറ്റ് മേഖലകൾ എന്നിവയിലെ റോളുകൾക്കായി വിദ്യാർത്ഥികളെ സജ്ജമാക്കൽ തുടങ്ങിയവ കോഴ്‌സ് ഉൾക്കൊള്ളുന്നു.. കമ്പ്യൂട്ടർ ഉപയോഗിച്ചുള്ള AutoCAD ലും വിദഗ്ധ പരിശീലനം നൽകുന്നു.
ഐ.ടി.ഐ കോഴ്സുകളെ കുറിച്ചുള്ള ചെറിയ വീഡിയോ കാണുക.
കാർ, ജീപ്പ് തുടങ്ങിയ വിവിധ പെട്രോൾ / ഡീസൽ എഞ്ചിൻ വാഹനങ്ങളുടെ ഇരുചക്ര വാഹനങ്ങൾ, എന്നിവയിൽ വർക്ക്ഷോപ്പ് പരിശീലനം. നാല് സിലിണ്ടർ എഞ്ചിൻ, ഫ്യുവൽ ഇഞ്ചക്ഷൻ പമ്പ്, കാലിബ്രേറ്റിംഗ്, ഫേസിംഗ് ക്രമീകരണങ്ങൾ, ഇൻജക്ടർ പരിശോധന തുടങ്ങിയ ഡീസൽ എഞ്ചിൻ പ്രായോഗിക സൗകര്യങ്ങൾ, രണ്ട് സ്റ്റോക്ക് പെട്രോൾ പ്രായോഗിക സൗകര്യം, എഞ്ചിൻ ടൈമിംഗ് പോലുള്ള ജോലികൾ, എഞ്ചിൻ ട്യൂണിംഗ്, കാർബറേറ്റർ ഓവർ ഹൗളിംഗ് തുടങ്ങിയവ.കോഴ്‌സ് ഉൾക്കൊള്ളുന്നു.
ഭൂമി സർവേകൾ, കെട്ടിടങ്ങളുടെ പ്ലാൻ, ഡ്രായിങ്, രൂപകൽപന, എസ്റ്റിമേറ്റുകൾ തയ്യാറാക്കൽ തുടങ്ങിയ വിഷയങ്ങളിലും, കമ്പ്യൂട്ടർ ഉപയോഗിച്ചുള്ള കെട്ടിട രൂപകല്പനയായ AutoCAD ലും വിദഗ്ധ പരിശീലനം നൽകുന്നു. പി. ഡബ്ല്യൂ. ഡി, വാട്ടർ അതോറിറ്റി, ഹൗസിങ് ബോർഡ് തുടങ്ങിയ സർക്കാർ മേഖലയിലും വിവിധ അർദ്ധസർക്കാർ, പൊതുമേഖല, സ്വകാര്യ മേഖല സ്ഥാപനങ്ങളിലും ഈ കോഴ്സ് കഴിഞ്ഞവർക്ക് തൊഴിൽ ലഭിക്കുന്നു.
ഓഫീസ് ഓട്ടോമേഷൻ, മൈക്രോസോഫ്റ്റ് ഓഫീസ്, ഇന്റർനെറ്റ്, ക്ലൗഡ് കമ്പ്യൂട്ടിംഗ്, കമ്പ്യൂട്ടർ ഹാർഡ്‌വെയറും നെറ്റ്‌വർക്കിംഗും, ട്രബിൾഷൂട്ടിംഗ്, നെറ്റ്‌വർക്ക് ഇൻഫ്രാസ്ട്രക്ചർ സ്ഥാപിക്കൽ, നെറ്റ്‌വർക്ക് സുരക്ഷ തുടങ്ങിയവ ഉൾകൊള്ളുന്ന കോഴ്സ് കഴിയുന്ന ട്രെയിനികൾക്ക് സ്വദേശത്തും വിദേശത്തും വലിയ തൊഴിൽ അവസരങ്ങൾ.
എല്ലാ സംസ്ഥാന വൈദ്യുതി ബോർഡുകളും വകുപ്പുകളും പൊതുമേഖല, ബഹുരാഷ്ട്ര കമ്പനികൾ, സ്വകാര്യ, സർക്കാർ വ്യവസായങ്ങൾ · സ്വയം തൊഴിൽ ചെയ്യുന്നതിനുള്ള ലൈസൻസ് സർട്ടിഫിക്കറ്റ് · വയറിംഗ് കോൺട്രാക്ടർമാർ · വൈദ്യുതി ഉൽപാദനം, പ്രക്ഷേപണം, വിതരണ സ്റ്റേഷൻ എന്നിവയിൽ വലിയ തൊഴിലവസരങ്ങൾ. · വിദേശത്ത് വലിയ തൊഴിലവസരങ്ങൾ.
വെൽഡിംഗ് ആർക്ക് & ഗ്യാസ്, ലൈത്ത് മെഷീൻ പ്രവർത്തനങ്ങൾ, ഫിറ്റിംഗ് & ഷീറ്റ് മെറ്റൽ പ്രാക്ടീസ്, നൂതന വെൽഡിംഗ് ടെക്നിക്കുകൾ തുടങ്ങിയവ ഉൾകൊള്ളുന്ന കോഴ്സ് കഴിയുന്ന ട്രെയിനികൾക്ക് സ്വദേശത്തും വിദേശത്തും വലിയ തൊഴിൽ അവസരങ്ങൾ.
നിലവിൽ ജോലി ചെയ്യുന്നവർക്ക് എഞ്ചിനീയറിംഗ് കോഴ്സ് പൂർത്തിയാക്കാൻ അസുലഭ അവസരം. സൗകര്യാർത്ഥം വൈകുന്നേരങ്ങളിലും അവധി ദിവസങ്ങളിലും പഠന സമയം ക്രമീകരിച്ചിരിക്കുന്നു. കെ.സ്.ഇ.ബി ഉദ്യോഗസ്ഥർക്ക് പ്രത്യേക ബാച്ച്. കോഴ്സുകൾ : സിവിൽ എഞ്ചിനീയറിംഗ്, ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ്
കെ.ജി.സി.ഇ കോഴ്സുകളെ കുറിച്ചുള്ള ചെറിയ വീഡിയോ കാണുക.
റഫ്രിജറേഷൻ, എയർ കണ്ടീഷനിംഗ് മെഷീനുകളുടെ അടിസ്ഥാനകാര്യങ്ങൾ, ഈ മെഷീനുകളുടെ പ്രവർത്തനം, അനുബന്ധ ഉപകരണങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഈ കോഴ്‌സ് പഠിക്കുന്നയാൾക്ക് തകരാറിന്റെ കാരണം കണ്ടെത്താനും അത് പരിഹരിക്കാനുള്ള കഴിവ് നേടാനും കഴിയും. സ്വകാര്യ മേഖലകളിലും വിദേശത്തും ധാരാളം തൊഴിൽ അവസരങ്ങൾ
വിവിധ തരം വീടുകളിലെ വയറിങ്ങിന്റെ പ്രക്രിയകളും വിവിധ തരം വൈദ്യുത ഉപകരണങ്ങളുടെ പ്രവർത്തനങ്ങളും അവയുടെ അറ്റകുറ്റപ്പണികളും മനസ്സിലാക്കാൻ ഈ കോഴ്‌സ് പഠിക്കുന്നയാൾക്ക് കഴിയും, കൂടാതെ തകരാറിന്റെ കാരണം കണ്ടെത്താനും അത് പരിഹരിക്കാനുള്ള കഴിവ് നേടാനും സാധിക്കും. ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് നടത്തുന്ന വയർമാൻ പരീക്ഷ എഴുതുവാൻ ഈ കോഴ്സ് യോഗ്യതയാണ്.
ഈ കോഴ്‌സ് പൂർത്തിയാക്കിയ ശേഷം, ട്രെയിനിക്ക് വാട്ടർ പ്യൂരിഫയർ സർവീസ് സെന്ററുകൾ, വാട്ടർ പ്യൂരിഫയർ റീട്ടെയിൽ ശൃംഖലകൾ/കടകൾ, വാട്ടർ പ്യൂരിഫയർ അസംബ്ലിംഗ് പ്ലാന്റുകൾ, വാട്ടർ പ്യൂരിഫയറിംഗ് പ്ലാന്റുകൾ തുടങ്ങിയ സ്ഥാപനങ്ങളിൽ ജോലി കണ്ടെത്താൻ കഴിയും.
പ്ലംബിംഗ് അറ്റകുറ്റപ്പണിയും, പൈപ്പ് & ഫിറ്റിംഗുകൾ, പൈപ്പ് ലൈൻ സ്ഥാപിക്കൽ, സീവേജ് ലൈനുകളിലേക്കുള്ള ഔട്ട്‌ലെറ്റ് കണക്ഷനുകൾ, ത്രെഡ് കട്ടിംഗ്, വ്യത്യസ്ത കണക്ടറുകൾ, അടുക്കള ഫിറ്റിംഗുകൾ ശരിയാക്കൽ, വാഷ് ബേസിനുകൾ, സിങ്കുകൾ മുതലായവ, സാനിറ്ററി ഫിറ്റിംഗുകൾ ശരിയാക്കൽ, വാട്ടർ ബൂസ്റ്ററുകൾ ശരിയാക്കൽ, ഫിറ്റിംഗുകളുടെ അറ്റകുറ്റപ്പണികൾ എന്നിവയെക്കുറിച്ചുള്ള അറിവും പരിശീലനവും നൽകുന്നതാണ് ഈ കോഴ്സ്.
നിയമിക്കപ്പെടുന്ന നിർമ്മാണ സൂപ്പർവൈസർ അതിനാവശ്യമായ നിർദ്ദേശങ്ങൾ പൂർണ്ണമായും വ്യക്തമായും മനസ്സിലാക്കാനുള്ള കഴിവ് നേടിയിരിക്കണം, കൂടാതെ വിദഗ്ദ്ധരും, അവിദഗ്ധരുമായ തൊഴിലാളികളെക്കൊണ്ട് അതനുസരിച്ച് ജോലി ചെയ്യിപ്പിക്കേണ്ട ഉത്തരവാദിത്തവുമുണ്ട്. സിവിൽ നിർമ്മാണ ജോലികളുടെ വർദ്ധനവ് കണക്കിലെടുത്ത് നിർമ്മാണ സൂപ്പർവൈസറുടെ ആവശ്യകത ഇന്ന് വളരെ കൂടുതലാണ്, ഇത് പരിഗണിച്ചാണ് NIOS 'കൺസ്ട്രക്ഷൻ സൂപ്പർവിഷൻ (സിവിൽ)' എന്ന കോഴ്‌സ് രൂപകൽപ്പന ചെയ്തത്.
കേരള പബ്ലിക് സർവീസ് കമ്മീഷനിൽ അനുയോജ്യമായ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിന് ബി.എസ്.എസ് നടത്തുന്ന മൈക്രോസോഫ്റ്റ് ഓഫീസ് കോഴ്‌സിന് കേരള സർക്കാർ അംഗീകാരം നൽകി, അതിൽ നൽകുന്ന സർട്ടിഫിക്കറ്റ് കെ.ജി.ടി.ഇ കമ്പ്യൂട്ടർ വേഡ് പ്രോസസ്സിംഗിന് തുല്യമാണ്.
കേരള പബ്ലിക് സർവീസ് കമ്മീഷനിൽ അനുയോജ്യമായ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനായി ബി.എസ്.എസ് നടത്തുന്ന ഡിസിഎ കോഴ്‌സും അതിൽ നൽകുന്ന സർട്ടിഫിക്കറ്റും കേരള സർക്കാർ അംഗീകരിച്ചു.
Copyright © 2025 hmoiti - All Rights Reserved.
Managed by HMOITI IT Dept.